Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nine Months

Kottayam

ഒ​ന്പ​തു​ മാ​സ​മാ​യി കു​ടി​വെ​ള്ള​മി​ല്ല; മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ അ​ന്പ​ത് കു​ടും​ബ​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ൽ

ആ​ല​പ്പു​ഴ: മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ 13-ാം വാ​ർ​ഡി​ൽ വ​ട​ക്ക​നാ​ര്യാ​ട് ലെ​നി​ൻ കോ​ർ​ണ​റി​നു പ​ടി​ഞ്ഞാ​റു താ​മ​സി​ക്കു​ന്ന അ​ന്പ​തോ​ളം കു​ടും​ബ​ങ്ങ​ളാ​ണു ഒ​ന്പ​തു മാ​സ​മാ​യി കു​ടി​വെ​ള്ള​മി​ല്ലാ​തെ വ​ല​യു​ന്ന​ത്.


കു​ഴ​ൽ​ക്കി​ണ​ർ കു​ഴി​ച്ചാ​ൽ കി​ട്ടു​ന്ന​ത് ത​വി​ട്ടു​നി​റ​ത്തി​ലു​ള്ള വെ​ള്ള​മാ​ണ്. ഇ​തു കു​ടി​ക്കാ​നും ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നും ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് ആ​രോ​ഗ്യ, ജ​ല​വി​ഭ​വ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണ്. ര​ണ്ടു വ​ർ​ഷം മു​ൻ​പാ​ണ് ജ​ല അ​ഥോ​റി​റ്റി​യു​ടെ ശു​ദ്ധ​ജ​ല ക​ണ​ക്‌​ഷ​ൻ വീ​ടു​ക​ളി​ൽ ല​ഭി​ച്ച​ത്. ക​ണ​ക്‌​ഷ​ൻ ല​ഭി​ച്ചെ​ങ്കി​ലും കൃ​ത്യ​മാ​യി വെ​ള്ളം ല​ഭി​ക്കാ​റി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​ഒ​ന്പ​തു മാ​സം മു​ൻ​പ് ജ​ല​വി​ത​ര​ണം പൂ​ർ​ണ​മാ​യും മു​ട​ങ്ങി. ജ​ല അ​ഥോ​റി​റ്റി​യി​ലും പ​ഞ്ചാ​യ​ത്തി​ലും എം​എ​ൽ​എ​യു​ടെ അ​ടു​ത്തു​മെ​ല്ലാം പ​ല​വ​ട്ടം പ​രാ​തി പ​റ​ഞ്ഞു.

നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ത​ലേ​ദി​വ​സം വീ​ടു​ക​ളി​ൽ വെ​ള്ള​മെ​ത്തി​യ​ത്. അ​ന്നും ഉ​യ​ർ​ന്ന ഭാ​ഗ​ത്തു​ള്ള വീ​ടു​ക​ളി​ൽ വെ​ള്ള​മെ​ത്തി​യി​രു​ന്നി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞ​തോ​ടെ ജ​ല​വി​ത​ര​ണം വീ​ണ്ടും നി​ല​ച്ചു. പ​ക്ഷേ, ര​ണ്ടു മാ​സ​ത്തെ ഇ​ട​വേ​ള​ക​ളി​ൽ കൃ​ത്യ​മാ​യി ജ​ല അ​ഥോ​റി​റ്റി​യു​ടെ ബി​ല്ലെ​ത്തു​ന്നു​ണ്ട്.

ആ​ർ​ഒ പ്ലാ​ന്‍റു​ക​ളി​ൽ​നി​ന്ന് വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന ശു​ദ്ധ​ജ​ലം ലീ​റ്റ​റി​ന് ഒ​രു രൂ​പ നി​ര​ക്കി​ൽ വി​ല​കൊ​ടു​ത്തു വാ​ങ്ങി​യാ​ണ് ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കു​ളി​ക്കാ​നും കു​ടി​ക്കാ​നു​മെ​ല്ലാം ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഈ ​വെ​ള്ള​മാ​ണ്. രാ​വി​ലെ​യും വൈ​കി​ട്ടും വാ​ഹ​ന​ങ്ങ​ളി​ൽ വെ​ള്ളം കൊ​ണ്ടു​വ​രും. ശ​രാ​ശ​രി 100 ലീ​റ്റ​ർ വെ​ള്ളം വ​രെ​യാ​ണ് ഒ​രു വീ​ട്ടി​ലേ​ക്ക് ദി​വ​സം വാ​ങ്ങേ​ണ്ടി​വ​രു​ന്ന​ത്.

ക​യ​ർ​ത്തൊ​ഴി​ലാ​ളി​ക​ളും കൂ​ല​പ്പ​ണി​ക്കാ​രു​മു​ള്ള സാ​ധാ​രാ​ണ കു​ടും​ബ​ങ്ങ​ൾ​ക്ക് താ​ങ്ങാ​വു​ന്ന​തി​ലു​മ​പ്പു​റ​മാ​ണ് ഈ ​ചെ​ല​വ്.പൈ​പ്പി​ന്‍റെ പ്ര​ശ്നം മൂ​ല​മാ​ണ് ജ​ല​വി​ത​ര​ണം മു​ട​ങ്ങി​യ​തെ​ന്നു ജ​ല അ​ഥോ​റി​റ്റി പ​റ​യു​മ്പോ​ഴും ഇ​തു പ​രി​ഹ​രി​ക്കാ​ൻ ഒ​ന്പ​തു മാ​സ​മാ​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

Latest News

Corehub Up